Loading ...

Home National

കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സുരക്ഷ യെദിയൂരപ്പ പിന്‍വലിച്ചു

ബെംഗളുരു: ബി.എസ് യെദ്യൂരപ്പ ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിത്തുടങ്ങി. അധികാരമേറ്റെടുത്ത ഉടന്‍ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോട്ടിന് നല്‍കിയ സുരക്ഷ എടുത്തു കളഞ്ഞു.ഇതോടെ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പുതിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിലേയോ കേരളത്തിലേയോ ഏതെങ്കിലും റിസോട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റുമെന്നാണ് കരുതുന്നത്.ആകെ കൈയിലുള്ള എം.എല്‍.എമാരില്‍ രണ്ടു പേരെ ഇതിനകം തന്നെ കാണാനില്ല. മറ്റൊരാള്‍ അനാരോഗ്യത്തിന്റെ പേരില്‍ വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Related News