Loading ...

Home National

റീബില്‍ഡിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ ഇന്ത്യ 2.0 :അതിവേഗ ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഡൽഹി: അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ക്കായി ഇന്ത്യ വൈദ്യുതി അധിഷ്ഠിത സാങ്കേതികവിദ്യ തേടുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.തിരക്കേറിയ നഗരങ്ങളിലും മലയോര പ്രദേശങ്ങളിലും ഇപ്പോഴുള്ള ഗതാഗത മാര്‍ഗങ്ങള്‍ക്ക് ബദലായി റോപ്പ് വേകളുടെ വികസനം ഏറ്റെടുക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
റോപ്പ് വേകള്‍, കേബിള്‍ കാര്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റീഇമാജിനിംഗ് ഇന്ത്യ 2.0 സീരീസിന്റെ ഭാഗമായി 'റീബില്‍ഡിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ ഇന്ത്യ 2.0' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില യുഎസ് കമ്പനികള്‍ സാങ്കേതികവിദ്യയുമായി തന്നെ സമീപിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Related News