Loading ...

Home National

തമിഴ്‌നാട് 2022-23 വര്‍ഷത്തെ ബജറ്റ് സമ്മേളനം മാര്‍ച്ച്‌ 18ന്

ചെന്നൈ: തമിഴ്‌നാടിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് സമ്മേളനം മാര്‍ച്ച്‌ 18ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും കാര്‍ഷിക ബജറ്റ് മാര്‍ച്ച്‌ 19ന് കൃഷിമന്ത്രി എംആര്‍കെ പനീര്‍ശെല്‍വവും അവതരിപ്പിക്കും.രണ്ട് അവതരണങ്ങളും പേപ്പര്‍ലെസ് ഫോര്‍മാറ്റിലായിരിക്കും. മാര്‍ച്ച്‌ 18 ന് രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റിലെ നിയമസഭാ ഹാളില്‍ സഭ ചേരുമെന്ന് നിയമസഭാ സെക്രട്ടറി കെ ശ്രീനിവാസന്‍ ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു. സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം അപ്പാവുവാണ് സെക്രട്ടേറിയറ്റില്‍ പ്രഖ്യാപനം നടത്തിയത്. സഭ എത്ര ദിവസം ചേരണമെന്ന് ബിസിനസ് ഉപദേശക സമിതി (ബിഎസി) തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News