Loading ...

Home National

ഇന്ത്യയിലെ 11 നഗരങ്ങളില്‍ 500ലധികം ഇലക്‌ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും:മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ്

ന്യൂഡല്‍ഹി:  ഇന്ത്യയിലെ 11 നഗരങ്ങളിലായി 500ലധികം ഇലക്‌ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ഓട്ടോമോവില്‍ അറിയിച്ചു.നിലവില്‍ കമ്പനി ഇന്ത്യയിലുടനീളം 70 സഹ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പുകളും 500ലധികം പങ്കാളിത്ത വര്‍ക്ക് ഷോപ്പുകളും നടത്തുന്നുണ്ട്. രാജ്യത്തുടനീളം അതിവേഗം വളര്‍ന്നുവരുന്ന ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നെറ്റ് വര്‍ക്കില്‍ ബിസിനസ് വിപുലീകരിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് à´ˆ നീക്കം.ഓട്ടോമോവില്‍ ഉപഭോക്താക്കള്‍ക്ക് കാര്‍ സേവനം നല്‍കുമ്പോള്‍, മിഡ്ഗാര്‍ഡ് ഇലക്‌ട്രിക് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ഇവി ഇക്കോസിസ്റ്റം കണ്‍സള്‍ട്ടേഷന്‍, ഇവിസിഎസ് മെയിന്റനന്‍സ്, മോണിറ്ററിംഗ് എന്നീ സേവനങ്ങള്‍ നല്‍കുന്നു. ബാറ്ററി സ്വാപ്പ് ചാര്‍ജിംഗും ഫ്‌ളീറ്റ് ചാര്‍ജിംഗ് മാനേജ്‌മെന്റും ഇത് വാഗ്ദാനം ചെയ്യുന്നു. ആദ്യ ഘട്ടത്തില്‍ ബെംഗളുരു, ഹൈദരാബാദ്, എന്‍സിആര്‍, മുംബൈ, പൂനെ, കൊല്‍ക്കത്ത, ജയ്പൂര്‍, റാഞ്ചി, പട്ന, ലഖ്നൗ, ഗുവാഹത്തി എന്നിവിടങ്ങളില്‍ ഇരു കമ്പനികളും സംയുക്തമായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനി വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍, ഗേറ്റഡ് കമ്മ്യൂണിറ്റികളിലും പാര്‍ക്കിംഗ് സ്റ്റേഷനുകളിലും മാളുകളിലും മറ്റു സ്ഥലങ്ങളിലും ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ ലക്ഷ്യമിടുന്നു. à´ˆ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഭാരത് എസി 001, ഡിസി 001 ആവശ്യഗതകള്‍ നിറവേറ്റുന്ന ലെവല്‍ 1 ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍ എന്നിവ ചാര്‍ജ് ചെയ്യാന്‍ ഇത് പ്രാപ്തരാക്കും.

Related News