Loading ...

Home National

ലക്ഷദ്വീപില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

കൊ​ച്ചി: ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യി​ലും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ല്‍ തു​ട​ര്‍​ന്ന്​ ല​ക്ഷ​ദ്വീ​പ്​ ഭ​ര​ണ​കൂ​ടം.വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്ത 40ഓ​ളം ജീ​വ​ന​ക്കാ​രെ കൂ​ടി പി​രി​ച്ചു​വി​ട്ടു. മാ​ര്‍​ച്ച്‌ അ​ഞ്ചി​നാ​ണ് ക​ല​ക്ട​ര്‍ അ​സ്ക​ര്‍ അ​ലി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വ​ലി​യ നേ​ട്ടം ല​ഭി​ച്ചി​രു​ന്ന സ​മു​ദ്രം പാ​ക്കേ​ജ് നി​ര്‍​ത്തി​വെ​ച്ച​താ​ണ് പി​രി​ച്ചു​വി​ടാ​നു​ള്ള കാ​ര​ണ​മെ​ന്ന് ഉ​ത്ത​ര​വി​ലുണ്ട്. അ​ത​ത് യൂ​നി​റ്റു​ക​ളി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ക​യും അ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്.അ​തി​നി​ടെ, ല​ക്ഷ​ദ്വീ​പി​ലെ ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് പു​തു​ക്കുന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി പു​തി​യ​ത് എ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​ര്‍​ദേ​ശം. ഇ​ത് ലൈ​സ​ന്‍​സു​ക​ള്‍ പു​തു​ക്കി ന​ല്‍​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നി​ര്‍​ത്തി​വെ​ച്ച ക​പ്പ​ല്‍ സ​ര്‍​വി​സു​ക​ള്‍ പൂ​ര്‍​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ഇ​നി​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഒ​രു ക​പ്പ​ല്‍ മാ​ത്ര​മാ​ണ് സ​ര്‍​വി​സ് ന​ട​ത്തു​ന്ന​ത്. അ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ബു​ധ​നാ​ഴ്ച മു​ത​ല്‍ 400 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന എം.​വി ല​ഗൂ​ണ്‍ ക​പ്പ​ല്‍ കൂ​ടി സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ച്ചേ​ക്കു​ം. ആ​കെ​ ഏ​ഴ് ക​പ്പ​ലു​ക​ളി​ല്‍ ബാ​ക്കി സ​ര്‍​വി​സ് നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. 150 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന അ​മി​ന്‍​ദി​വി, മി​നി​ക്കോ​യ് ക​പ്പ​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ഇ​വ പൊ​ളി​ച്ച്‌ നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണെ​ന്നാ​ണ് വി​വ​രം. ല​ക്ഷ​ദ്വീ​പ് ഡെ​വ​ല​പ്​​മെ​ന്‍റെ് കോ​ര്‍​പ​റേ​ഷ​നി​ല്‍​നി​ന്ന്​ ഷി​പ്പി​ങ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യി​ലേ​ക്ക് ക​പ്പ​ലു​ക​ള്‍ മാ​റ്റു​ന്ന​ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related News