Loading ...

Home National

ഹെര്‍ സര്‍ക്കിള്‍ വനിതാശാക്തീകരണ പ്ലാറ്റ്‌ഫോമിന്റെ ഹിന്ദി പതിപ്പിന് തുടക്കം കുറിച്ച്‌ നിതാ അംബാനി

മുംബൈ :അന്താരാഷ്ട്ര വനിതാ ദിനത്തില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപക-ചെയര്‍പേഴ്‌സണായ നിത അംബാനി ഹെര്‍ സര്‍ക്കിള്‍ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ഹിന്ദി പതിപ്പിന് തുടക്കം കുറിച്ചു.വനിതകളുടെ ശക്തിയെ ഡിജിറ്റല്‍ വിപ്ലവവുമായി സമന്വയിപ്പിക്കുന്ന പദ്ധതിയായി ഹെര്‍ സര്‍ക്കിള്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് നിത അംബാനി പറഞ്ഞു. ഇന്ന് ഹിന്ദി ആപ്പിന് തുടക്കം കുറിച്ചതോടെ ഹെര്‍ സര്‍ക്കിളിന് ബഹുഭാഷാ സ്ഥാനമാണ് ലഭിക്കുന്നതെന്നും നിത അംബാനി വ്യക്തമാക്കി.ഒരു വര്‍ഷം മുമ്പണ് നിത അംബാനി ഹെര്‍ സര്‍ക്കിള്‍ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ഇതിനകം തന്നെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള അതിവേഗം വളരുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി ഹെര്‍ സര്‍ക്കിള്‍ മാറി. 42 മില്യണിലധികം ആളുകളുടെ പിന്തുണയാണ് ഹെര്‍ സര്‍ക്കിളിനുള്ളത്.

Related News