Loading ...

Home National

ഹിമാലയത്തില്‍ മഞ്ഞിടിച്ചില്‍:119 പേരെ രക്ഷപെടുത്തി സൈന്യം

ഷിംല: ഹിമാചല്‍പ്രദേശില്‍ വന്‍ മഞ്ഞിടിച്ചില്‍. അതിശൈത്യത്തിന് കുറവ് വന്ന സമയത്താണ് മഞ്ഞുമലയിടിച്ചിലുണ്ടായത്.ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.റോഡില്‍ കുടുങ്ങിയ 119 പേരെ സൈന്യം രക്ഷപെടുത്തി. കില്ലാര്‍ മേഖലയിലേക്ക് തിണ്ഡിയില്‍ നിന്നും ആരംഭിക്കുന്ന പത്തു കിലോമീറ്റര്‍ ദൂരത്തെ ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ലാഹൂല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്.റോഡുകള്‍ പൂര്‍ണ്ണമായും സൈന്യം അടച്ചു. ശൈത്യകാലത്തെ മലയിടിച്ചിലില്‍ കഴിഞ്ഞ മാസമാണ് അരുണാചല്‍ പ്രദേശില്‍ 7 സൈനികര്‍ വീരമൃത്യുവരിച്ചത്.

Related News