Loading ...

Home National

രാജ്യത്തെ ഓഹരി വിപണിയിൽ വൻ ഇടിവ്

യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയിലും ഇടിവ്. സെന്‍സെക്സില്‍ 1601 പോയിന്‍റ് ഇടിവാണ് രേഖപ്പെടുത്തിയത്.
ഏഷ്യന്‍ ഓഹരികള്‍ക്കെല്ലാം നാല് ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് ചെറുകിട നിക്ഷേപകരെ ആണ് ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയും കുതിച്ചുയര്‍ന്നു. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില 15 മുതല്‍ 22 രൂപ വരെ വര്‍ധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കും. സ്വര്‍ണ വിലയും ഉയര്‍ന്നു.

Related News