Loading ...

Home National

പലസ്തിനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: പലസ്തീനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. റാമല്ലയിലെ ഓഫിസ് കെട്ടിടത്തിലാണ് മുകുളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.2008 ബാച്ച്‌ ഐഎഫ്‌എസ് ഉദ്യോഗസ്ഥനാണ്. മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന മുകുള്‍ യുനെസ്‌കോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കാബുള്‍, മോസ്‌കോ എംബസികളിലും പ്രവര്‍ത്തിച്ചു.മുകുളിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതായി പലസ്തീന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Related News