Loading ...

Home National

ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് അയ്യായിരത്തോളം കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 5921 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. അമേരിക്കയാണ് ഒന്നാമത്.24 മണിക്കൂറിനിടെ 289 പേര്‍ മരണപ്പെട്ടു. ഇന്നലെ 11,651 പേര്‍ രോഗമുക്തി നേടി. 98.64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇതുവരെ 4,23,78,721 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 178.55 കോടി ഡോസ് കൊവിഡ് വാക്സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിലും മാഹാരാഷ്ട്രയിലുമാണ് ഇന്നലെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റർ ചെയ്തത്.

Related News