Loading ...

Home National

ഇന്ത്യയുടെ രക്ഷാദൗത്യത്തില്‍ സഹകരിച്ച്‌ റഷ്യ; 130 ബസുകള്‍ സജ്ജമാക്കി

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ദൗത്യത്തില്‍ പങ്കാളിയായി റഷ്യയുംഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ റഷ്യ ബസുകള്‍ ഏര്‍പ്പാടാക്കി.
ഖര്‍കീവ്, സൂമി മേഖലകളില്‍ കുടുങ്ങിയവരെയാണ് റഷ്യയുടെ സഹായത്തോടെ പുറത്തെത്തിക്കുക. ഇതിനായി റഷ്യ 130 ബസുകളാണ് ഒരുക്കിയിരിക്കുന്നത്.

ഇവരെ റഷ്യയിലെ ബെല്‍ഗൊറോഡിലേക്ക് മാറ്റും. റഷ്യന്‍ നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റസെവാണ് ഇക്കാര്യം അറിയിച്ചത്.യുദ്ധം ഏറ്റവും രൂക്ഷമാ ഖര്‍കീവ്, സൂമി എന്നിവിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ കഴിഞ്ഞിരുന്നില്ല. പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് പോകാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ റഷ്യ വഴിയുന്ന ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം ശക്തമായിരുന്നു.

Related News