Loading ...

Home National

ചികിത്സക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥി ഉക്രൈനില്‍ മരിച്ചു

യുദ്ധം കൊടുമ്പിരി കൊള്ളുന്ന യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍നാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്.നേരത്തെ സ്ട്രോക്കിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ജിന്‍ഡാല്‍.കഴിഞ്ഞ നാല് വര്‍ഷമായി വിന്നിറ്റ്‌സിയയില്‍ പഠിക്കുകയായിരുന്നു. ഫെബ്രുവരി രണ്ടിന് അസുഖം ബാധിച്ച ചന്ദനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ഫെബ്രുവരി ഏഴിന് ചന്ദന്റെ പിതാവ് ശിഷന്‍ കുമാറും അമ്മാവന്‍ കൃഷ്ണ കുമാറും ചന്ദന്റെ പക്കല്‍ എത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ചന്ദന്‍ മരണത്തിന് കീഴടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.ചൊവ്വാഴ്ച യുക്രൈനിലെ കാര്‍ക്കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പലചരക്ക് കടയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കവെയായിരുന്നു മരണം. നഗരത്തിലെ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമാക്കിയാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്.

Related News