Loading ...

Home National

രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടു​മി​ടി​ഞ്ഞു

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ അ​ധി​നി​വേ​ശം രൂ​പ​യേ​യും ത​ള​ര്‍​ത്തു​ന്നു. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കു​ത്ത​നെ​യി​ടി​ഞ്ഞു.ഇ​ന്ന് 49 പൈ​സ ന​ഷ്ട​ത്തോ​ടെ​യാ​ണ് രൂ​പ വ്യാ​പാ​രം തു​ട​ങ്ങി​യ​ത്.

75.82 രൂ​പ​യാ​ണ് ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ വി​നി​മ​യ മൂ​ല്യം. യു​ക്രെ​യ്ന്‍-​റ​ഷ്യ യു​ദ്ധം മൂ​ല​മു​ള്ള വി​പ​ണി അ​നി​ശ്ചി​താ​വ​സ്ഥ​യാ​ണ് രൂ​പ​യു​ടെ മൂ​ല്യ​ത്തേ​യും സ്വാ​ധീ​നി​ക്കു​ന്ന​ത്.വി​ദേ​ശ​ഫ​ണ്ടു​ക​ള്‍ പു​റ​ത്തേ​ക്ക് പോ​കു​ന്ന​തും ആ​ഭ്യ​ന്ത​ര ഓ​ഹ​രി വി​പ​ണി​ക​ളി​ലെ ത​ക​ര്‍​ച്ച​യും എ​ണ്ണ​വി​ല​യും രൂ​പ​യു​ടെ മൂ​ല്യ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. ഇ​ന്‍റ​ര്‍​ബാ​ങ്ക് ഫോ​റി​ന്‍ എ​ക്സ്ചേ​ഞ്ച് 75.78ലാ​ണ് രൂ​പ വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. മൂ​ല്യം വീ​ണ്ടു​മി​ടി​ഞ്ഞ് 75.82 രൂ​പ​യി​ലെ​ത്തി. ഡോ​ള​റി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച 75.33ലാ​ണ് രൂ​പ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യും ന​ഷ്ട​ത്തോ​ടെ​യാ​ണ് വ്യാ​പാ​രം തു​ട​ങ്ങി​യ​ത്. ബോം​ബെ സൂ​ചി​ക സെ​ന്‍​സെ​ക്സ് 748.49 പോ​യി​ന്‍റ് ന​ഷ്ട​ത്തോ​ടെ​യും ദേ​ശീ​യ സൂ​ചി​ക നി​ഫ്റ്റി 177.20 പോ​യി​ന്‍റ് ന​ഷ്ട​ത്തോ​ടെ​യു​മാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്.ഇ​ന്ത്യ ആ​വ​ശ്യ​മാ​യ എ​ണ്ണ​യു​ടെ മൂ​ന്നി​ല്‍ ര​ണ്ട് ഭാ​ഗ​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ക്രൂ​ഡ് എ​ണ്ണ​യു​ടെ വി​ല വ​ര്‍​ധ​ന​വ് ഇ​റ​ക്കു​മ​തി പ​ണ​പ്പെ​രു​പ്പം വ​ര്‍​ധി​പ്പി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ക​റ​ണ്ട് അ​ക്കൗ​ണ്ട് ക​മ്മി​യും വ​ര്‍​ധി​പ്പി​ക്കും.

Related News