Loading ...

Home National

സിന്ധു നദിജല കരാര്‍; ഇന്ത്യ-പാക്കിസ്ഥാൻ ചര്‍ച്ച ഇസ്ലാമാബാദില്‍

ഇന്ത്യാ-പാക്കിസ്ഥാൻ  നദിജല കരാര്‍ സംബന്ധിച്ച ഉന്നതതല യോഗം പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും.സിന്ധു നദിജല കരാറുമായി ബന്ധപ്പെട്ടാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജലകമ്മീഷന്റെ ഉന്നതതല പ്രതിനിധികളാണ് ഇസ്ലാമാബാദിലെത്തിയിരിക്കുന്നത്.

വാഗാ അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ സംഘം പാകിസ്താനിലേക്ക് കടന്നത്. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. മാര്‍ച്ച്‌ മൂന്നിന് സംഘം ഇന്ത്യയിലേക്ക് മടങ്ങും.പാകിസ്താനിലെ പ്രധാന നദിയായ സിന്ധുവിലെ ജല ലഭ്യത പഞ്ചാബ് പ്രവിശ്യ യിലെ കാര്‍ഷിക സമൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ജല കമ്മീഷന്‍ മേധാവി പ്രദീപ് കുമാര്‍ സക്‌സേനയാണ് സംഘത്തെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23,24 തിയതികളിലാണ് സിന്ധു നദീജല കരാര്‍ സംബന്ധിച്ച യോഗം ഡല്‍ഹിയില്‍ നടന്നത്.

Related News