Loading ...

Home National

ഇമിഗ്രേഷന്‍ വിസ ഫോറിനേഴ്സ് രജിസ്ട്രേഷന്‍ ട്രാക്കിംഗ് പദ്ധതിയുടെ കാലാവധി നീട്ടി

ന്യൂ ഡല്‍ഹി: ഇമിഗ്രേഷന്‍ വിസ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ട്രാക്കിംഗ്  സ്‌കീം, 2021 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച്‌ 31 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.നേരത്തെ 2021 മാര്‍ച്ച്‌ 31 വരെയുണ്ടായിരുന്ന കാലാവധിയാണ് നീട്ടുന്നത്. 1,364.88 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്.

ഇമിഗ്രേഷന്‍, വിസ സേവനങ്ങളുടെ ആധുനീകരണവും നവീകരണവുമാണ് IVFRT യുടെ ലക്ഷ്യം. 192 ഇന്ത്യന്‍ മിഷനുകള്‍, രാജ്യത്തെ 108 ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകള്‍, 12 ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരും  ഓഫീസുകളും ഉള്‍ക്കൊള്ളുന്ന സംവിധാനത്തിലൂടെ ഇമിഗ്രേഷന്‍, വിസ അനുവദിക്കല്‍, വിദേശികളുടെ രജിസ്ട്രേഷന്‍, ഇന്ത്യയിലെ അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനും സാധിക്കും. കൂടാതെ രാജ്യത്തുടനീളമുള്ള 700-ലധികം ഫോറിനേഴ്സ് രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, പോലീസ് സൂപ്രണ്ടുമാര്‍ (SPs)/ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാര്‍ എന്നിവരും IVFRT സംവിധാനത്തിന്റെ ഭാഗമാകും.

IVFRT ആരംഭിച്ചതിന് ശേഷം, അനുവദിച്ച വിസ, OCI കാര്‍ഡുകളുടെ എണ്ണം 2014 ലെ 44.43 ലക്ഷത്തില്‍ നിന്ന്, 7.7 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍, 2019 ല്‍ 64.59 ലക്ഷമായി ഉയര്‍ന്നു. ശരാശരി 15 മുതല്‍ 30 ദിവസം വരെയുള്ള വിസ നടപടിക്രമം  à´‡-വിസകള്‍ വന്നതോടെ പരമാവധി 72 മണിക്കൂറായി കുറഞ്ഞിട്ടുണ്ട്. à´‡-വിസകളുടെ 95 ശതമാനവും 24 മണിക്കൂറിനുള്ളില്‍ അനുവദിക്കും.

Related News