Loading ...

Home National

ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇനി പോലീസുകാരും ടിക്കറ്റെടുക്കണം: നിര്‍ദ്ദേശവുമായി റെയില്‍വേ

ചെന്നൈ: ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോലീസുകാര്‍ ടിക്കറ്റ് എടുക്കണമെന്ന നിര്‍ദ്ദേശവുമായി ദക്ഷിണ റെയില്‍വേ. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറുന്ന പോലീസുകാര്‍ മറ്റ് യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
യാത്ര ചെയ്യുന്ന പോലീസുകാര്‍ ടിക്കറ്റോ മതിയായ യാത്രാ രേഖകളോ കൈയില്‍ കരുതണമെന്നും ദക്ഷിണ റെയില്‍വേ നിര്‍ദ്ദേശത്തില്‍ പറഞ്ഞു.നിലവില്‍, സീറ്റ് കൈക്കലാക്കുന്ന പോലീസുകാര്‍ റെയില്‍വെ അധികൃതര്‍ ടിക്കറ്റ് ചോദിക്കുമ്ബോള്‍ ഐഡി കാര്‍ഡ് കാണിക്കുന്നതാണ് ശീലം. ഇത് മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഇതോടെയാണ്, പോലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശം റെയില്‍വേ കര്‍ശനമാക്കിയിരിക്കുന്നത്.

Related News