Loading ...

Home National

അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച്‌ ഇന്ത്യ

ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച്‌ ഇന്ത്യ.
കഴിഞ്ഞ ആഴ്ച സഹായമായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ് പാക്കിസ്ഥാന്‍ വഴി ഇന്ത്യ കയറ്റി അയച്ചത്. 50 ട്രക്കുകളിലാണ് ഇത്രയും ധാന്യം കയറ്റിയയച്ചത്. വാഹനവ്യൂഹം ഇന്ത്യ-പാകിസ്ഥാന്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റില്‍ (ഐസിപി) വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായം നല്‍കണമെന്ന ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-പാകിസ്ഥാന്‍ വ്യാപാര അതിര്‍ത്തി തുറക്കുന്നത്. അതിര്‍ത്തി തുറന്നതിനെ അമൃത്സറിലെ വ്യാപാരികളും ട്രക്കര്‍മാരും സ്വാഗതം ചെയ്തു. അഫ്ഗാന്‍ സഹായത്തിനാണെങ്കിലും അതിര്‍ത്തി തുറക്കുന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വ്യാപാരം വീണ്ടും ആരംഭിക്കാന്‍ ഇടയാക്കുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് 50,000 മെട്രിക് ടണ്‍ ഗോതമ്ബ് വിതരണം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഭക്ഷ്യധാന്യം ജലാലാബാദിലുള്ള ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) കൈമാറുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. അഫ്ഗാന് സഹായം നല്‍കുന്നതിനായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ ബിഷോ പരാജുലി, അഫ്ഗാന്‍ അംബാസഡര്‍ ഫാരിദ് മമുണ്ടസായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) സംഭരിച്ച ഗോതമ്ബാണ് കയറ്റി അയച്ചത്. ധാന്യം കേടുകൂടാതിരിക്കാനായി മലിനീകരണത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രത്യേകം പാക്ക് ചെയ്താണ് അയച്ചത്.

Related News