Loading ...

Home National

ബംഗാളില്‍ മാര്‍ച്ച്‌ 7 ന് പുലര്‍ച്ചെ 2 മണിക്ക് നിയമസഭ സമ്മേളനം വിളിച്ച്‌ ഗവര്‍ണര്‍

കൊല്‍ക്കത്ത; നിയമസഭ സമ്മേളനം മാര്‍ച്ച്‌ 7 ന് 'പുലര്‍ച്ചെ 2 ന്' വിളിച്ച്‌ ചേര്‍ത്ത് ഗവര്‍ണര്‍.സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുന്നുവന്നും അര്‍ദ്ധരാത്രിയില്‍ നിയമസഭ വിളിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അസാധാരണ നടപടിയാണെന്നും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ട്വീറ്റ് ചെയ്തു. അതേസമയം ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി എന്നത് പുലര്‍ച്ചെ രണ്ട് എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് കാരണം എന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 174 (1) ചൂണ്ടിക്കാട്ടി മാര്‍ച്ച്‌ 07 ന് പുലര്‍ച്ചെ 2.00 മണിക്ക് അസംബ്ലി യോഗം വിളിച്ചു ചേര്‍ക്കാനുള്ള മന്ത്രിസഭ തിരുമാനം അംഗീകരിച്ചു. നിയമസഭ സമ്മേളനം 7 ന് പുലര്‍ച്ചെ 2 ന് നടക്കും. ചരിത്രത്തില്‍ തന്നെ ആദ്യത്തേതും അസാധാരണവുമായ നടപടിയാണ് മന്ത്രിസഭയുടെ ഭാഗത്ത് നിന്നുണ്ടായത്, എന്നായിരുന്നു ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.

മാര്‍ച്ച്‌ 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ശുപാര്‍ശ ചെയ്ത് ഫെബ്രുവരി 17 ന് സംസ്ഥാനം ഗവര്‍ണര്‍ക്ക് അയച്ച കുറിപ്പോടെയാണ് സംഭവങ്ങളുടെ തുടക്കം.

Related News