Loading ...

Home National

റേഡിയോ സേവനവുമായി റെയില്‍വേ

ശതാബ്ദി, വന്ദേ ഭാരത്  ട്രെയിനുകളില്‍ ഇനി യാത്രക്കാര്‍ക്ക് റേഡിയോ സംഗീതം  ആസ്വദിക്കാം.ഉത്തര റെയില്‍വേ അറിയിക്കുന്നതനുസരിച്ച്‌ ഡല്‍ഹി, ലഖ്നൗ, ഭോപ്പാല്‍, ചണ്ഡീഗഡ്, അമൃത്സര്‍, അജ്മീര്‍, ഡെറാഡൂണ്‍, കാണ്‍പൂര്‍, വാരണാസി, കത്ര, കാത്‌ഗോദം എന്നിവിടങ്ങളിലേക്കുള്ള ശതാബ്ദി/വന്ദേ ഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് റേഡിയോ സംഗീതം ആസ്വദിക്കാന്‍ കഴിയുക. ഡല്‍ഹി ഡിവിഷനിലെ എല്ലാ ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിലും യാത്രക്കാര്‍ക്ക് റേഡിയോ സേവനം ലഭ്യമാക്കാന്‍ ഉത്തര റെയില്‍വേ ഇന്‍-ഡോര്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്ബനിയായ ഊക്ക റേഡിയോയ്ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.

"പാസഞ്ചേഴ്സ് അഡ്രസ് സിസ്റ്റം വഴി ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സംഗീതം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കും'', റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹി ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഡിംപി ഗാര്‍ഗ്, ഡല്‍ഹി ഡിവിഷനിലെ പ്രവീണ്‍ കുമാര്‍ സീനിയര്‍ ഡിസിഎം എന്നിവരുടെ നേതൃത്വത്തിലാണ് റേഡിയോ സേവനങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Related News