Loading ...

Home National

ജീവനക്കാരുടെ സമരം;36 മണിക്കൂര്‍ വെള്ളവും വൈദ്യുതിയുമില്ലാതെ സ്തംഭിച്ച്‌ ചണ്ഡിഗഡ്

ചണ്ഡിഗഡ് ∙ വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കുന്നതിനെതിരായ ജീവനക്കാരുടെ സമരത്തില്‍ സ്തംഭിച്ച്‌ ചണ്ഡിഗഡ്.വൈദ്യുതി വകുപ്പ് ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തില്‍ 36 മണിക്കൂറാണ് വെള്ളവും വൈദ്യുതിയുമില്ലാതെ ജനം വലഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയും വെള്ളവും ഉണ്ടായിരുന്നില്ല. നഗരത്തിലെ പലയിടങ്ങളിലും വഴിവിളക്കുകള്‍ പോലും പ്രവര്‍ത്തിച്ചില്ല.

ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും സമരം സാരമായി ബാധിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളും കോച്ചിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ഫാക്ടറികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനവും താളം തെറ്റി. സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടി വന്നു. സമരം പിന്‍വലിക്കാന്‍ കേന്ദ്ര യൂണിയന്‍ ടെറിട്ടറി അഡ്വൈസര്‍ ധരംപാല്‍ ജീവനക്കാരുടെ യൂണിയനുമായി ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല.

സമരം ജനജീവിതം ദുസ്സഹമാക്കിയതോടെ ചൊവ്വാഴ്ച വൈകിട്ടു സര്‍ക്കാര്‍ ഇടപെടുകയും ചണ്ഡിഗഡില്‍ എസ്മ (എസന്‍ഷ്യല്‍ സര്‍വീസ് മെയ്ന്റനന്‍സ് ആക്‌ട്) പ്രഖ്യാപിക്കുകയും പണിമുടക്കുകള്‍ ആറ് മാസത്തേക്ക് നിരോധിക്കുകയും ചെയ്തു. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്ന് അധികൃതര്‍ അവകാശപ്പെട്ടുവെങ്കിലും പ്രശ്നങ്ങള്‍ തുടരുകയാണെന്നു വ്യാപാരികളും മറ്റും പറഞ്ഞു

Related News