Loading ...

Home National

പശ്ചിമ ബംഗാള്‍ മന്ത്രി സദന്‍ പാണ്ഡെ അന്തരിച്ചു

പശ്ചിമ ബംഗാള്‍ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സദന്‍ പാണ്ഡെ (71) അന്തരിച്ചു.ഇന്ന് രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് മരണ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഞങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും പാര്‍ട്ടി നേതാവും ക്യാബിനറ്റ് മന്ത്രിയുമായ സദന്‍ പാണ്ഡെ ഇന്ന് രാവിലെ മുംബൈയില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ നഷ്ടത്തില്‍ വേദനിക്കുന്നുവെന്നും സദന്‍ പാണ്ഡെയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കുമൊപ്പം വേദനയില്‍ പങ്ക് ചേരുന്നുവെന്നും മമത ട്വിറ്ററില്‍ കുറിച്ചു.
1998ലെ ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമാണ് പാണ്ഡെ കോണ്‍ഗ്രസ് വി‌ട്ട് തൃണമൂലില്‍ ചേരുന്നത്. സദന്‍ പാണ്ഡെ എട്ടുതവണ എം.എല്‍.എ ആയി‌ട്ടുണ്ട്.

Related News