Loading ...

Home Education

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കില്ല; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ പൂര്‍ണ തോതില്‍ തുറക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലെന്ന് മന്ത്രി വ്യക്തമാക്കി.പിടിഎയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം നടക്കുന്നത്. തിരുവനന്തപുരം എസ് എം വി സ്കൂളില്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് സംസ്ഥാന തല ശുചീകരണം ഉദ്ഘാടനം നിര്‍വഹിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന ചരിത്ര മുഹൂര്‍ത്തമാണെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.

47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും മറ്റന്നാള്‍ മുതല്‍ സ്‌കൂളുകളില്‍ എത്തും. ഉത്കണ്ഠ ആവശ്യമില്ല. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി എന്ന് മന്ത്രി അറിയിച്ചു. യൂണിഫോമില്‍ കടുംപിടുത്തമില്ല. ഹാജറും നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News