Loading ...

Home National

യു.ജി.സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യുഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.nic.in എന്ന യു.ജി.സി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് പരീക്ഷ ഫലം പരിശോധിക്കാവുന്നതാണ്.2021 നവംബര്‍ 20 നും 2022 ജനുവരി 5 നും ഇടയില്‍ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഡിസംബര്‍ 2020ലെയും ജൂണ്‍ 2021ലെയും നെറ്റ് പരീക്ഷകള്‍ ഒരുമിച്ചാണ് നടത്തിയത്.

രാജ്യത്തെ സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ഷിപ്പ്, ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് യു.ജി.സി നെറ്റ് പരീക്ഷ. 12 ലക്ഷത്തിലധികം ആളുകള്‍ നെറ്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ 837 കേന്ദ്രങ്ങളില്‍ 81 വിഷയങ്ങളിലാണ് യു.ജി.സി-നെറ്റ് പരീക്ഷ നടന്നത്. നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ജനുവരി 21ന് തന്നെ കമീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.

Related News