Loading ...

Home National

സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച്‌ കര്‍ണാടക

കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന മൗലാനാ ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാള്‍, മറ്റു മതചിഹ്നങ്ങള്‍ എന്നിവ നിരോധിച്ചു.ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജര്‍ പി. മണിവന്നന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച്‌ അറിയിച്ചത്. കര്‍ണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങള്‍ സ്‌കൂളുകളില്‍ നിരോധിച്ചതിനാല്‍ ന്യൂനപക്ഷ സ്‌കൂളുകളിലും നിയമം ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളേജുകള്‍, മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍, എന്നിവിടങ്ങളിലൊക്കെ നിരോധനം ബാധകമാക്കിയാണ് ഉത്തരവ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച തീരുമാനം പ്രശ്‌നകലുഷിത സാഹചര്യം സൃഷ്ടിച്ചിരിക്കേയാണ് ന്യൂനപക്ഷ സ്ഥാപനങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം, ശിവമോഗ ജില്ലയില്‍ നിരോധന ഉത്തരവ് ലംഘിച്ചതായി കാണിച്ച്‌ ഒമ്ബത് പേര്‍ക്കെതിരെ സെക്ഷന്‍ 144 പ്രകാരം കേസെടുത്തു. ഹിജാബ് നിരോധിച്ചതിനെതിരെ ജില്ലാ ആസ്ഥാനത്തെ പിയു കോളേജ് അധികൃതര്‍ക്കെതിരെ സമരം നടത്തിയതിനാണ് നടപടി സ്വീകരിച്ചത്.

Related News