Loading ...

Home National

അനധികൃത മണല്‍ഖനനത്തിനെതിരെ സമരം ചെയ്ത സ്ത്രീകളെ കൈവിലങ്ങിട്ട് പൂട്ടി ബിഹാര്‍ സര്‍ക്കാര്‍

അനധികൃത മണല്‍ ഖനനത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കൈകള്‍ പിന്നിലേക്ക് ചേര്‍ത്ത് വിലങ്ങണിയിച്ച്‌ ബിഹാര്‍ പൊലീസ്.ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം.മണല്‍ ഖനനത്തിനായുള്ള ലേലം നടക്കുന്ന വേദിക്കരികിലാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്. ഇവരെ അക്രമിക്കാന്‍ പൊലീസ് തുനിഞ്ഞതോടെ സ്ഥിതി വഷളാകുകയായിരുന്നു. ​സമരക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഗ്രാമവാസികളായ സ്ത്രീകളെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് അണിയിക്കുകയായിരുന്നു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Related News