Loading ...

Home National

'മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ ജനങ്ങളെ കൂടുതല്‍ കടക്കാരാക്കി'; രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ രാജ്യത്തെ ജനങ്ങളെ കൂടുതല്‍ കടക്കാരാക്കിയെന്ന് മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

രാജ്യത്ത് പണക്കാര്‍ വീണ്ടും പണക്കാരാകുകയും ദരിദ്രര്‍ ദരിദ്രരായി തുടരുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ നയത്തിലുള്ള തകരാര്‍ കാരണമാണിതെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.രാജ്യത്തെ മാത്രമല്ല, വിദേശ നയങ്ങളിലും സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശത്തെ മൂടിവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ ആലിംഗനം ചെയ്തതുകൊണ്ടോ സൗജന്യമായി ബിരിയാണി വാഗ്ദാനം ചെയ്തതുകൊണ്ടോ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കില്ല. വാഗ്ദാനങ്ങള്‍ നല്‍കാന്‍ എളുപ്പമാണെന്നും അവ പാലിക്കാനാണ് പ്രയാസമെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

Related News