Loading ...

Home National

ഇന്ത്യയില്‍ പെട്രോള്‍ വില 80 രൂപക്കടുത്ത്

തിംഫു: ഇന്ത്യയില്‍ പെട്രോള്‍ വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത്​ കണ്ട്​ കണ്ണ്​ തള്ളിയിരിക്കുന്നവര്‍ കൊച്ചുരാജ്യമായ ഭൂട്ടാനി​െല എണ്ണ വില കേട്ടാല്‍ എന്തുപറയും. ലിറ്ററിന്​ 78രൂപ 65 പൈസ നാട്ടില്‍ ഇൗടാക്കു​േമ്ബാള്‍ 58 രൂപയാണ്​ ഭൂട്ടാന്‍കാര്‍ ഒരു ലിറ്റര്‍ പെട്രോളിന്​​ നല്‍കുന്നത്​.

ഇന്ത്യന്‍ എണ്ണ കമ്ബനികള്‍ എല്ലാ ലാഭവുമെടുത്താണ്​ ഭൂട്ടാന്​ എണ്ണ നല്‍കുന്നത്​. അതില്‍ നിന്ന്​ അവരുടെ ലാഭവും ഇൗടാക്കി വിതരണം ചെയ്യുന്ന പെട്രോളിന്​ 58 രൂപയാണ്​ എങ്കില്‍ ഇന്ത്യയില്‍ എത്രത്തോളം കൊള്ളലാഭമാണ്​ എണ്ണ കമ്ബനികള്‍ ഉണ്ടാക്കുന്നതെന്ന്​ ​േ​നാക്കണം.

സോളോ ബൈക്ക്​ റൈഡറായ കോഴിക്കോട്​ സ്വദേശി എം. അനീഷി​​െന്‍റ യാത്ര കുറിപ്പിലാണ്​​ ഭൂട്ടാനിലെ എണ്ണ വിലയെ ഇന്ത്യയിലേതുമായി താരതമ്യം ചെയ്യുന്ന രസകരമായ ഭാഗമുള്ളത്​.

അനീഷി​​െന്‍റ യാത്ര വിവരണത്തിലെ ഭാഗം

പെട്രോള്‍ അടിക്കുവാന്‍ കയറിയ പമ്ബിലെ മെഷീനിലെ വില നിരക്കു നോക്കിയ​േ​പ്പാള്‍ അന്തംവിട്ടുപോയി. ലിറ്ററിന്​ വെറും 58 രൂപ മാത്രം...!!!

58 രൂപ നിരക്കില്‍ ത​​​​െന്‍റ വണ്ടിയില്‍ പെട്രോള്‍ അടിക്കുവാന്‍ കഴിയുന്നതിനെ വലിയൊരു ഭാഗ്യമായാവും ഒരു സാധാരണ ഇന്ത്യക്കാരന്‍ ഇപ്പോള്‍ കരുതുക. നാട്ടില്‍ ലിറ്ററിന്​ 80 രൂപയായെന്ന വിവരം കഴിഞ്ഞ ദിവസമാണ്​ അറിഞ്ഞത്​.

ആനന്ദത്താല്‍ മതിമറന്ന്​ ഫുള്‍ ടാങ്ക്​ തന്നെയടിച്ചു. എന്നിട്ടും 830 രൂപയേ ആയുള്ളു. ചില്ലറ ഇല്ലാത്തതിനാല്‍ 800 രൂപയേ വാങ്ങിയുള്ളു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യു​േമ്ബാള്‍ അഞ്ച്​ ലിറ്റര്‍ അധികം. ഇന്ത്യന്‍ കമ്ബനിയായ ഭാരത്​ പെട്രോളിയത്തി​െന്‍താണ്​ ഇൗ പമ്ബ്​ എന്നറിയു​േമ്ബാഴാണ്​ ഇന്ത്യയിലെ എണ്ണക്കമ്ബനികളും സര്‍ക്കാറും ചേര്‍ന്ന്​ ജനങ്ങളെ കൊള്ളയടിക്കുന്നത്​ എത്ര ഭീകരമായാണെന്ന്​ ബോധ്യമാകൂ.

എല്ലാ ലാഭവുമെടുത്ത്​ ഇന്ത്യന്‍ എണ്ണക്കമ്ബനികള്‍ ഭൂട്ടാന്​ നല്‍കുന്ന എണ്ണ അവരുടെ ലാഭവും എടുത്ത ​േശഷം വിറ്റിട്ടും ഇത്രയേ വില വരുന്നുള്ളൂ എന്നത്​ അതിശയിപ്പിക്കുന്നു... എത്രയോ കാലമായി പരസ്യമായി നമ്മളെ കൊള്ളയടിക്കുകയാണ്​ ഇന്ത്യയിലെ എണ്ണക്കമ്ബനികളും സര്‍ക്കാറും എന്നു മനസ്സിലാവാന്‍ നമുക്ക്​ ​ ഭൂട്ടാനിലോ നേപ്പാളിലോ എത്തേണ്ടിവരും. ഇത്രയും കാലം നമ്മുടെ കൈയില്‍നിന്നും അനധികൃതമായി പിടിച്ചുപറിച്ചത്​ എത്രയധികം തുകയാണെന്നോര്‍ക്കു​േമ്ബാള്‍ ദേഷ്യം കൊണ്ട്​ പല്ലിറുമാനേ നേരം കാണൂ..

Related News