Loading ...

Home National

ആസാം സ്ഥലപ്പേരുകള്‍ മാറ്റുന്നു; ജനങ്ങളില്‍ നിന്ന് നിര്‍ദേശം ക്ഷണിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ഥലപ്പേര് മാറ്റാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ജനങ്ങള്‍ക്ക് ഇ പോര്‍ട്ടല്‍ വഴി പേരുനിര്‍ദേശിക്കാമെന്നും ഉടന്‍ പോര്‍ട്ടല്‍ സജ്ജമാകുമെന്നും ബി.ജെ.പി മുഖ്യമന്ത്രി അറിയിച്ചു.രാജ്യത്തിന്റെസംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം പുതിയ പേരുകളെന്ന് അദ്ദേഹം വ്യക്തമാക്കി.ഗുവാഹത്തിയിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ചില സ്ഥലപ്പേരുകള്‍ ആളുകള്‍ക്ക് താല്‍പര്യമില്ല. കാമാഖ്യ ക്ഷേത്രം ആക്രമിച്ച ബംഗാള്‍ സുല്‍ത്താനേറ്റിലെ ഒരു മുസ്ലീം ജനറലിന്റെ പേരിലാണ് ഗുവാഹത്തിയിലെ കലാഫര്‍ അറിയപ്പെടുന്നതെന്നും മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.അതിനാല്‍ ഈ പേര് നീക്കം ചെയ്യണമെന്നും ജനങ്ങളുമായി കൂടിയാലോചിച്ച്‌ അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ പ്രാദേശിക എംഎല്‍എയോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അധികാരത്തിലേറ്റതിന് ശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, കായിക സമുച്ചയങ്ങള്‍ തുടങ്ങി നിരവധി ഇടങ്ങളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.ഇതിന്റെ തുടര്‍ച്ചയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ആസാമിലും നടക്കുന്നത്.

Related News