Loading ...

Home Education

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യിലെ പരീക്ഷാഫലം വൈകല്‍;സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷാ​ഫ​ലം അ​ട്ടി​മ​റി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍വം ശ്ര​മം ന​ട​ന്നോ എ​ന്ന​കാ​ര്യം സി​ന്‍ഡി​ക്കേ​റ്റ് സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് സി​ന്‍ഡി​ക്കേ​റ്റ് സ്ഥി​രം​സ​മി​തി ക​ണ്‍വീ​ന​ര്‍ കെ.​കെ.ഹ​നീ​ഫ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.ബി​രു​ദ​മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പില്‍ ചി​ല അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ക്യാമ്പ്​ ചെ​യ​ര്‍മാ​ന്മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​ന്നി​ല്ല. ഇ​തൊ​ക്കെ​യാ​ണ് ബി​രു​ദ​ഫ​ല പ്ര​ഖ്യാ​പ​നം വൈ​കി​യ​ത്.ക​ക്ഷി​രാ​ഷ്ട്രീ​യം മു​ന്‍നി​ര്‍ത്തി ആ​രൊ​ക്കെ പ​രീ​ക്ഷാ​ന​ട​പ​ടി​ക​ളി​ല്‍നി​ന്ന്​ മു​ഖം​തി​രി​ഞ്ഞു എ​ന്ന​ത് സി​ന്‍ഡി​ക്കേ​റ്റ് സ​മി​തി അ​ന്വേ​ഷി​ക്കും.

ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​ര്‍വ​ഹി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍ക്കെ​തി​രെ ന​ട​പ​ടി​ക്ക് സ​ര്‍ക്കാ​റി​നോ​ട് ശി​പാ​ര്‍ശ ചെ​യ്യും. സ്വ​കാ​ര്യ-​ക​ല്‍​പി​ത സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ വ​ള​ര്‍ച്ച​ക്കും പൊ​തു​മേ​ഖ​ല​യി​ലു​ള്ള സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ ത​ക​ര്‍ച്ച​ക്കും വേ​ണ്ടി ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ​പ​രീ​ക്ഷ​യു​ടെ മൂ​വാ​യി​ര​ത്ത​ഞ്ഞൂ​റോ​ളം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധ​മാ​ണ്. വ്യാ​ജ ചെ​ലാ​നു​ക​ളു​ടെ പേ​രി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും സ​ര്‍വ​ക​ലാ​ശാ​ല​ക്ക് സാ​മ്പത്തി​ക ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ന്‍ ക​ണ്‍വീ​ന​റാ​യ സ​മി​തി​ക്കാ​ണ് ചു​മ​ത​ല.സി​ന്‍ഡി​ക്കേ​റ്റ്​ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ടോം ​കെ. തോ​മ​സ്, ഡോ. ​ജി. റി​ജു​ലാ​ല്‍, ഡോ. ​എം. മ​നോ​ഹ​ര​ന്‍, എ.​കെ. ര​മേ​ഷ് ബാ​ബു, ഡോ. ​കെ.​ഡി. ബാ​ഹു​ലേ​യ​ന്‍, ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related News