Loading ...

Home National

കശ്മീരില്‍ മൂന്ന് ദിവസത്തെ സ്നോ സ്പോര്‍ട്സ് ഫെസ്റ്റിവലുമായി സൈന്യം

വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദെര്‍വയില്‍ മൂന്ന് ദിവസത്തെ മഞ്ഞ് കായികമേള സംഘടിപ്പിക്കാന്‍ സൈന്യം തീരുമാനിച്ചു.സ്നോ കാര്‍ണിവല്‍ ഫെബ്രുവരി 18ന് ആരംഭിക്കും. ഭാദെര്‍വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സ് യൂനിറ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അതിമനോഹരമായ പ്രദേശമാണ് ഭാദെര്‍വ. മിനി കാശ്മീര്‍ എന്നും ഇവിടം അറിയപ്പെടുന്നു. മൂന്ന് ദിവസങ്ങളിലായി സ്കീയിംഗ്, സ്നോ സ്ലെഡിംഗ്, സ്നോ ബോര്‍ഡിംഗ് എന്നിവയുള്‍പ്പെടെ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. തന്തേര, ജെയ് വാലി, സാര്‍ട്ടിംഗല്‍, പാദ്രി എന്നിവിടങ്ങളില്‍ സ്നോമാന്‍ നിര്‍മാണ മത്സരങ്ങളുണ്ടാകും. തത്സമയ ബാന്‍ഡ് പ്രകടനം, ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ മത്സരങ്ങളും എന്നിവയും ഭാദെര്‍വയില്‍ അരങ്ങേറും.'കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ സമ്ബദ്‌വ്യവസ്ഥയുടെ നെടുംതൂണായ വിനോദസഞ്ചാരത്തിന് ആവശ്യമായ ഉത്തേജനം നല്‍കുക എന്നതാണ് സ്നോ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം' -ഭാദെര്‍വ അഡീഷനല്‍ ഡെപ്യൂട്ടി കമീഷണര്‍ രാകേഷ് കുമാര്‍ പറഞ്ഞു. മേഖലയിലെ യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.




Related News