Loading ...

Home National

പി.എഫ് വിവരങ്ങള്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ചോര്‍ത്തിയതായി സൂചന

ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതായാണ് സൂചന. aadhaar.epfoservice.com എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

പിഎഫ് വിവരങ്ങള്‍ ചോര്‍ന്നെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പി.എഫ് കമ്മീഷണര്‍ ഇലക്‌ട്രോണിക്‌സ് മന്ത്രാലയത്തിന് കത്ത് നല്‍കി. 

ഇപിഎഫ് വിവരം ചോര്‍ത്തുന്നെന്ന് മുമ്ബ് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. അക്ഷയ പോലുള്ള പൊതു കേന്ദ്രങ്ങളില്‍ നിന്നാണ് ഇപിഎഫ് സേവനങ്ങള്‍ നടത്തി വന്നിരുന്നത്. ഇവിടങ്ങളില്‍ നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് കരുതുന്നത്.

Related News