Loading ...

Home National

മണിപ്പൂരില്‍ വോട്ടിങ് തിയതികളില്‍ മാറ്റം

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് തിയതികളില്‍ മാറ്റം വരുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാര്‍ച്ച്‌ അഞ്ചിനുമാണ്. നേരത്തെ ഫെബ്രുവരി 27നും മാര്‍ച്ച്‌ മൂന്നിനുമാണ് വോട്ടെടുപ്പ് തിയതി നിശ്ചയിച്ചിരുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പ് ഈ മാസം 14ല്‍ നിന്ന് 20ലേക്കു നേരത്തെ മാറ്റിയിരുന്നു.

മൂന്ന് തവണ മണിപ്പൂര്‍ മുഖ്യമന്ത്രിയും മണിപ്പൂര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഒക്രം ഇബോബി സിങ് വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തുടര്‍ചയായി മത്സരിക്കാറുള്ള തൗബാല്‍ സീറ്റില്‍ നിന്നാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ഈ തെരഞ്ഞെടുപ്പ് ഒരു പുതിയ അധ്യായമാകുമെന്ന് ഒക്രം ഇബോബി സിങ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മപുസയില്‍ നടന്ന പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഗന്‍സാലി, കര്‍ണപ്രയാഗ്, നരേന്ദ്രനഗര്‍ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്യും.

Related News