Loading ...

Home National

കര്‍ണാടകയിലെ ഹിജാബിന്റെ പേരിലുള്ള വിദ്യാഭ്യാസ വിലക്ക് ഭയാനകം; മലാല യൂസഫ് സായ്

കര്‍ണാടകയില്‍ മുസ്‍ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ച്‌ കോളജുകളിലും സ്‌കൂളുകളിലും പ്രവേശിക്കാന്‍ അനുവദിക്കാത്ത വിവാദത്തില്‍ പ്രതികരണവുമായി സമാധാന നൊബേല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായ്.ഹിജാബിന്റെ പേരില്‍ മുസ്‍ലിം വിദ്യാര്‍ഥിനികള്‍ക്ക് വിഭ്യാഭ്യാസ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭയാനകമാണെന്ന് മലാല ട്വിറ്ററിലൂടെ പ്രതികരിച്ചു. എന്തു ധരിക്കണം എന്നതിന്റെ പേരില്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴും നിലനില്‍ക്കുന്നു.

മുസ്‍ലിം സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ അടുത്ത ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കോളജുകളിലെ ഹിജാബ് നിരോധനത്തെ കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് മലാലയുടെ പ്രതികരണം.കര്‍ണാടകയിലെ ഷിമോഗയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളും കാവി ഷാള്‍ ധരിച്ച വിദ്യാര്‍ഥികളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം മറ്റ് സംസ്ഥാനങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. കോളജിലെ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉടുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജികളില്‍ കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് തുടരുകയാണ്.

Related News