Loading ...

Home National

നീറ്റ് പരീക്ഷക്കെതിരായ ബില്‍ നിയമസഭയില്‍ പാസാക്കി തമിഴ്നാട്

നീറ്റ് (നാഷണല്‍ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെറ്റ്) പരീക്ഷയ്‌ക്കെതിരായ ബില്‍ തമിഴ്‌നാട് നിയമസഭയില്‍ ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേന പാസാക്കി.എ.ഐ.എ.ഡി.എം.കെയും പി.എം.കെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ചൊവ്വാഴ്ചത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രവേശന പരീക്ഷയ്ക്കെതിരായ നീറ്റ് വിരുദ്ധ ബില്‍ തമിഴ്നാട് സര്‍ക്കാര്‍ ശബ്ദവോട്ടിനിട്ട് പാസാക്കിയത്.

നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നും നിയമസഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.നീറ്റ് വിദ്യാര്‍ഥികളെ സെമിത്തേരിയിലേക്കും ജയിലിലേക്കും അയക്കുന്നുവെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുകയാണ്. നീറ്റ് ചര്‍ച്ച ചെയ്യാന്‍ മാത്രമല്ല, ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാനും സംസ്ഥാന നിയമസഭയുടെ അവകാശം സംരക്ഷിക്കാനും വിദ്യാഭ്യാസ അവകാശം നേടിയെടുക്കാനും നമ്മള്‍ എല്ലാവരും ഒത്തുചേര്‍ന്ന ചരിത്ര ദിനമാണിതെന്നും സ്റ്റാലിന്‍ പറഞ്ഞു.

മുന്‍ ജസ്റ്റിസ് എ.കെ.രാജന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണ ഒഴികെ നീറ്റ് ബില്‍ പാസാക്കിയത്. മുഴുവന്‍ സഭയുടെയും അഭിപ്രായം ബില്ലില്‍ പ്രതിഫലിച്ചതിനാല്‍ ഗവര്‍ണര്‍ ബില്‍ അയക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിരുന്നാലും, 142 ദിവസത്തിന് ശേഷം അദ്ദേഹം ബില്‍ തിരിച്ചയച്ചു, എന്നാല്‍ ബില്‍ തിരിച്ചയച്ചതിന് അദ്ദേഹത്തിന്റെ വിശദീകരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.2011 മുതല്‍ ഏഴാം തവണയാണ് ബില്‍ പാസാക്കുന്നതിനായി പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുന്നത്. പ്രത്യേക സമ്മേളനം ആരംഭിച്ചയുടന്‍, ബില്‍ പാസാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ബി.ജെ.പി നേതാക്കള്‍ നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

ഫെബ്രുവരി 3 ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി നീറ്റ് ബില്‍ തിരിച്ചയച്ചിരുന്നു. ബില്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ചും ഗാമീണ, സാമ്ബത്തികമായി ദരിദ്രരായ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവരുടെതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് ബില്ല് തിരിച്ചയച്ചത്. സ്വകാര്യ കോച്ചിങ്ങിന് പോകാന്‍ കഴിയുന്ന സമ്ബന്ന വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാണ് നിറ്റ് പരീക്ഷയെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ സെപത്ബറില്‍ നിയമസഭ ബില്ല് പാസാക്കിയത്. നീറ്റുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു.

Related News