Loading ...

Home National

ഡല്‍ഹിയില്‍ താപനില ഉയരുന്നു: വായു നിലവാരം ഇപ്പോഴും താഴെ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്കുശേഷം ഏറ്റവും കുറഞ്ഞ താപനില 8.8 ഡിഗ്രി സെല്‍ഷ്യസായതോടെ പുതുപുലരിയിലേക്കുണര്‍ന്ന് ഡല്‍ഹി. രാവിലെ 8.30ന് രേഖപ്പെടുത്തിയതനുസരിച്ച്‌ സഫ്ദര്‍ജങ് ഒബ്സര്‍വേറ്ററിയുടെ കണക്കുകള്‍ പ്രകാരം പ്രദേശത്തെ ആര്‍ദ്രത ഏകദേശം 87 ശതമാനമായിരുന്നു.പകല്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്.

പരമാവധി താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. ബുധനാഴ്ച നേരിയ മഴയുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.ദേശീയ തലസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില ഞായറാഴ്ച രേഖപ്പെടുത്തി. 24.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം ഡല്‍ഹിയിലെ വായു നിലവാരം ഇപ്പോഴും മോശമായി തുടരുകയാണ്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 262 ആണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എ.ക്യു.ഐ).

ഫരീദാബാദില്‍ I (289), ഗാസിയാബാദ് (316), ഗ്രേറ്റര്‍ നോയിഡ (217), ഗുഡ്ഗാവ് (244), നോയിഡ (219) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ എ.ക്യൂ.ഐ കണക്കുകള്‍. 201 മുതല്‍ 300 വരെയുള്ള എ.ക്യൂ.ഐ ഗുണനിലവാരം കുറഞ്ഞതാണ്.
പൂജ്യത്തിനും 50 നും ഇടയിലുള്ള എ.ക്യു.ഐ മികച്ചതും, 51 മുതല്‍ 100 വരെ തൃപ്തികരവും, 101മുതല്‍ 200 വരെ മിതമായതുമായി കണക്കാക്കപ്പെടും. 301 മുതല്‍ 400 വരെയുള്ള വിഭാഗങ്ങളെ വളരെ മോശവും 401 ഉം 500 ഉം ഗുരുതര വിഭാഗത്തിലും ഉള്‍പ്പെടുന്നു. 2003 ഫെബ്രുവരിയിലാണ് ദേശീയ തലസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

Related News