Loading ...

Home National

ശൈത്യകാല ഒളിംമ്പിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും

ചൈനയില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും.

ചടങ്ങുകളില്‍ ഇന്ത്യയുടെ അംബാസിഡര്‍ പങ്കെടുക്കില്ല. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് ഇന്ത്യയുടെ പ്രതിഷേധം.ശീതകാല ഒളിംപിക്സിന്‍റെ ദീപശിഖാ പ്രയാണത്തില്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനിക കമാന്‍ഡര്‍ ക്വി ഫാബോയെ പങ്കെടുപ്പിക്കുകയായിരുന്നു ചൈന.

ഇതിലൂടെ ചൈന ശീതകാല ഒളിംപിക്സിനെ രാഷ്‌ട്രീയവല്‍ക്കരിച്ചു എന്നാണ് ഇന്ത്യയുടെ നിലപാട്. കൊവിഡ് ആശങ്കകള്‍ക്കിടെ വെള്ളിയാഴ്ചയാണ് ശീതകാല ഒളിംപിക്സിന് ചൈനയില്‍ തിരി തെളിയുക. 2020ല്‍ ലഡാക്കിലെ ഗല്‍വാനില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡറായ ക്വി ഫാബോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ചൈനയുടെ ഭാഗത്ത് കൂടുതല്‍ ആള്‍നാശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related News