Loading ...

Home Kerala

പ്രവാസിയുടെ ആത്മഹത്യ; എഐവൈഎഫിന്റെ വാദം പൊളിയുന്നു

പുനലൂര്‍: വര്‍ക് ഷോപ് ഉടമ സുഗതന്റെ ആത്മഹത്യയിലേക്ക് നയിച്ച കൊടികുത്തി സമരത്തില്‍ എഐവൈഎഫിന്റെ വാദം പൊളിയുന്നു. ഡേറ്റാ ബാങ്കിലുള്‍പ്പെട്ട സ്ഥലത്ത് വര്‍ക് ഷോപ്പ് പണിയുന്നതിനെതിരെയാണ് കൊടി കുത്തിയതെന്നായിരുന്നു സിപിഐയുടെ വാദം. എന്നാല്‍ നാമമാത്രമായ സ്ഥലം മാത്രമാണ് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.വിളക്കുടി വില്ലേജില്‍ സുഗതന്‍ പാട്ടത്തിനെടുത്ത ഇരുപത്തിയേഴ് സെന്റില്‍ ഇരുപത് സെന്റ് ഭൂമിയും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ലെന്ന് പത്തനാപുരം തഹസീല്‍ദാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 2008ന് മുമ്ബാണ് വയല്‍ നികത്തിയതെന്നും തഹസീല്‍ദാര്‍ പറഞ്ഞു.പ്രവാസിയായിരുന്ന സുഗതന്‍ വര്‍ക് ഷോപ്പ് നിര്‍മ്മാണം ആരംഭിച്ച സ്ഥലത്ത് എഐവൈഎഫ്-സിപിഐ പ്രവര്‍ത്തകര്‍ കൊടിനാട്ടുകയും ജോലി തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്. ഇതേത്തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സിപിഐ സ്വീകരണം നല്‍കിയതും വിവാദമായിരുന്നു.

Related News