Loading ...

Home Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിങ് പഠനം

ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ല്‍ സ​മ​ര്‍​ഥ​രാ​യ പ്ല​സ്ടു​കാ​ര്‍​ക്ക് കരസേനയില്‍ ടെ​ക്നി​ക്ക​ല്‍ എ​ന്‍​ട്രി​യി​ലൂ​ടെ സൗ​ജ​ന്യ എ​ന്‍​ജി​നീ​യ​റി​ങ് ബി​രു​ദ പ​ഠ​ന​ത്തി​നും ജോ​ലി നേ​ടാ​നും അ​വ​സ​രം.അ​വി​വാ​ഹി​ത​രാ​യ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. 2022 ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന 10 +2 ടെ​ക്നി​ക്ക​ല്‍ എ​ന്‍​ട്രി 47ാമ​ത് കോ​ഴ്സി​ലേ​ക്ക് ഇ​​പ്പോ​ള്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.joinindianarmy.nic.inല്‍ ​ല​ഭ്യ​മാ​ണ്. ഒ​ഴി​വു​ക​ള്‍ -90.

യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ള്‍​ക്ക്​ മൊ​ത്തം 60 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ര്‍​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ജെ.​ഇ.​ഇ (മെ​യി​ന്‍) 2021ല്‍​ ​യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 16 1/2-19 1/2 വ​യ​സ്സ്. 2003 ജ​നു​വ​രി ര​ണ്ടി​നു മു​മ്ബോ 2006 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. മെ​ഡി​ക്ക​ല്‍, ഫി​സി​ക്ക​ല്‍ ഫി​റ്റ്ന​സ് ഉ​ള്ള​വ​രാ​ക​ണം.

അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. ഫെ​ബ്രു​വ​രി 23വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി സ​ര്‍​വി​സ​സ് സെ​ല​ക്ഷ​ന്‍ ബോ​ര്‍​ഡ് (SSB) ബം​ഗ​ളൂ​രു, അ​ല​ഹ​ബാ​ദ്, ഭോ​പാ​ല്‍, ക​പൂ​ര്‍​ത​ല (പ​ഞ്ചാ​ബ്) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്‍​റ​ര്‍​വ്യൂ​വി​ന് ക്ഷ​ണി​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് അ​ഞ്ചു​വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​നം ന​ല്‍​കും. ഒ​ന്നാം​വ​ര്‍​ഷ​ത്തെ ബേ​സി​ക് മി​ലി​ട്ട​റി ട്രെ​യി​നി​ങ് ഗ​യ ഓ​ഫി​സ​ര്‍ ട്രെ​യി​നി​ങ് അ​ക്കാ​ദ​മി​യി​ലാ​ണ്. തു​ട​ര്‍​ന്നു​ള്ള ടെ​ക്നി​ക്ക​ല്‍​ ട്രെ​യി​നി​ങ്ങി​ലാ​ണ് എ​ന്‍​ജി​നീ​യ​റി​ങ് പ​ഠ​നം. വി​ജ​യി​ക​ള്‍​ക്ക് ബി.​ടെ​ക് ബി​രു​ദം സ​മ്മാ​നി​ക്കും. പ​രി​ശീ​ല​ന ചെ​ല​വു​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ പ്ര​തി​മാ​സം 56,100 രൂ​പ സ്റ്റെ​പ​ന്‍​ഡാ​യി ല​ഭി​ക്കും. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​രെ 56,100-1,77,500 രൂ​പ ശ​മ്ബ​ള​നി​ര​ക്കി​ല്‍ ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ല്‍ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും. നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്.

Related News