Loading ...

Home National

കാര്‍ഷിക മേഖലയിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ-ഇസ്രായേല്‍ ധാരണ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കൃഷിഭവനില്‍ സന്ദര്‍ശിച്ചു.അംബാസഡറെ സ്വാഗതം ചെയ്ത തോമര്‍, 12 സംസ്ഥാനങ്ങളിലെ 29 മികവിന്റെ കേന്ദ്രങ്ങളുടെ (CoEs) പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. 25 ദശലക്ഷത്തിലധികം പച്ചക്കറികളും, 3,87,000-ത്തിലധികം ഗുണമേന്മയുള്ള ഫലവൃക്ഷങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന ഇവിടെ പ്രതിവര്‍ഷം 1.2 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയും.

ഇസ്രയേലിന്റെ സാങ്കേതിക സഹായത്തോടെ ഈ മികവിന്റെ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള 150 ഗ്രാമങ്ങളെ മികവിന്റെ ഗ്രാമങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. അതില്‍ 75 ഗ്രാമങ്ങള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിന്റെ സ്മരണയ്ക്കായി ആദ്യ വര്‍ഷം ഏറ്റെടുക്കുന്നുണ്ടെന്നും ശ്രീ തോമര്‍ അറിയിച്ചു. ഇതിനായി ഇന്ത്യയും ഇസ്രയേലും ഒരുമിച്ച്‌ പ്രവര്‍ത്തിക്കും.

കര്‍ഷകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരവും ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിനായി ഇസ്രായേല്‍ അംബാസഡര്‍ ഗിലോണ്‍ മികവിന്റെ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ നടത്താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു.

Related News