Loading ...

Home National

ബ്രാഹ്‌മണര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കി യുപിയില്‍ ബിജെപിയുടെ പുതിയ സ്ഥാനാര്‍ത്ഥി പട്ടിക

ഉത്തര്‍ പ്രദേശില്‍ ബ്രാഹ്‌മണര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കി ബിജെപിയുടെ പുതിയ സ്ഥാനാര്‍ത്ഥി പട്ടിക. 91 പേരുടെ ബിജെപി പട്ടികയില്‍ 21 ബ്രാഹ്‌മണ സ്ഥാനാര്‍ത്ഥികള്‍.അതേസമയം വിവിധ സമുദായങ്ങള്‍ ബിജെപിയെ കൈവിടുന്നു എന്നതാണ് നിലവിലെ ചിത്രം. കര്‍ഷക സമരം മുന്‍നിര്‍ത്തി ബിജെപിക്കെതിരെ സമുദായങ്ങള്‍ ഒന്നിക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. ജാട്ട് സമുദായം ബിജെപിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 200 ജാട്ട് നേതാക്കളെ വിളിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള തീരുമാനമായിരുന്നു ആര്‍ എല്‍ഡി യെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്നത്. എന്നാല്‍ ആര്‍എല്‍ഡി പ്രസിഡണ്ട് ജയന്ത് ചൗദരി ഇതിന് തയ്യാറായിട്ടില്ല.

ബിജെപിക്ക് വേണ്ടി അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


Related News