Loading ...

Home National

ചൈന കൈവശപ്പെടുത്തിയ ഭൂമി ഇന്ത്യയ്ക്ക് ഇനി എപ്പോള്‍ ലഭിക്കും?; കേന്ദ്രത്തോട് രാഹുല്‍ ഗാന്ധി

കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ ചോദ്യങ്ങള്‍ ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധി. ചൈന കൈവശപ്പെടുത്തിയ ഭൂമി ഇന്ത്യയ്ക്ക് എപ്പോള്‍ ലഭിക്കുമെന്ന് രാഹുല്‍ കേന്ദ്രത്തോട് രൂക്ഷമായി ചോദിച്ചു.ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടികൊണ്ട് പോയ തരോണിനെ തിരിച്ച്‌ നല്‍കിയെന്നറിയുന്നത് ആശ്വാസകരമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

"മിറാം തരോണിനെ ചൈന തിരിച്ചയച്ചുവെന്നത് ആശ്വാസകരമാണ്. ചൈന കൈവശപ്പെടുത്തിയ ഭൂമി എപ്പോള്‍ ഇന്ത്യയ്ക്ക് ലഭിക്കും, പ്രധാനമന്ത്രി?" രാഹുല്‍ ട്വീറ്റ് ചെയ്തു. നേരത്തെയും സംഭവത്തെക്കുറിച്ച്‌ രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. "ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ കടമ ചെയ്യുക. മിറാം തരോണിനെ തിരികെ കൊണ്ടുവരിക!" എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Related News