Loading ...

Home National

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണവിഷയത്തില്‍ ഇടപെടാതെ സുപ്രിംകോടതി. പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രതിനിധ്യം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്ക് അളവുകോല്‍ നിശ്ചയിക്കാനാകില്ല. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

പട്ടിക വിഭാഗങ്ങളുടെ പ്രതിനിധ്യവുമായി ബന്ധപ്പെട്ട കണക്കെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് നാഗരാജ് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഡേറ്റ ശേഖരിക്കുമ്പോള്‍ ജീവനക്കാരുടെ സര്‍വീസ് കാലമല്ല, കേഡറാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തത വരുത്തി. സ്ഥാനക്കയറ്റ സംവരണത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നും, കോടതിയുടെ തീര്‍പ്പുണ്ടാകാത്ത സാഹചര്യത്തില്‍ 2500 ഓളം നിയമനങ്ങള്‍ മരവിച്ചിരിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ അറിയിച്ചിരുന്നു.

Related News