Loading ...

Home Education

നിര്‍മ്മാണ മാലിന്യങ്ങള്‍ ഫര്‍ണിച്ചറുകളാക്കി മാറ്റുന്ന 3D പ്രിന്റര്‍ വികസിപ്പിച്ച്‌ ഐഐടി ഗവേഷകസംഘം

ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നിര്‍മ്മാണ മാലിന്യങ്ങള്‍) ഫര്‍ണിച്ചറുകളാക്കി മാറ്റുന്ന 3ഡി പ്രിന്റര്‍വികസിപ്പിച്ചെടുത്തു.പ്രാദേശിക വ്യാവസായങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ മാലിന്യങ്ങളില്‍ നിന്ന്, 3ഡി പ്രിന്റഡ് അര്‍ബന്‍ ഫര്‍ണിച്ചറുകള്‍ വികസിപ്പിച്ചെടുത്തത് ധൃതിമാന്‍ ദേ, ദൊഡ്ഡ ശ്രീനിവാസ്, ഭവേഷ് ചൗധരി എന്നിവര്‍ ഉള്‍പ്പെട്ട ഗവേഷക സംഘമാണ്. ഗുവാഹത്തി ഐഐടിയും സ്റ്റാര്‍ട്ടപ്പായ ഡെല്‍റ്റാസിസ് ഇ ഫോമിങും സംയുക്തമായാണ് ഈ കോണ്‍ക്രീറ്റ് ത്രീഡി പ്രിന്റര്‍ വികസിപ്പിച്ചെടുത്തത്.

ഈ ത്രീഡി പ്രിന്ററില്‍ ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ഉയരവും വരെയുള്ള ഫര്‍ണിച്ചറുകള്‍ പ്രിന്റ് ചെയ്യാന്‍ കഴിയും. ഐഐടിയുടെ കണക്കനുസരിച്ച്‌, 3ഡി പ്രിന്റഡ് അര്‍ബന്‍ ഫര്‍ണിച്ചറുകള്‍ പൂര്‍ത്തിയാകാന്‍ ഏകദേശം 20 മിനിറ്റ് സമയമാണ് എടുത്തത്. 3ഡി പ്രിന്റിംഗിന് അനുയോജ്യമായ പുതിയ സിമന്റീഷ്യസ് മിക്‌സ് കോമ്ബോസിഷനുകളും ഈ സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നിര്‍മ്മാണ മാലിന്യങ്ങളില്‍ നിന്നുള്ള പ്രത്യേക സിമന്റ്കൂട്ട് ഉപയോഗിച്ച്‌ 0.4 മീറ്റര്‍ ഉയരവും 0.4 മീറ്റര്‍ വീതിയും കമാനാകൃതിയുമുള്ള ഫര്‍ണിച്ചറുകളാണ് ഇതില്‍ നിര്‍മ്മിച്ചത്. മുഴുവന്‍ യൂണിറ്റും 80 mm/s വേഗതയില്‍ പ്രവര്‍ത്തിച്ചാണ് 10 എംഎം ഉയരമുള്ള പാളികളായി അച്ചടി പൂര്‍ത്തിയാക്കിയത്. പ്രിന്റ് ചെയ്ത ഫര്‍ണിച്ചര്‍ ഉപയോഗിക്കുന്നതിന് മുമ്ബ് ഏഴ് ദിവസത്തേക്ക് നനഞ്ഞ ചാക്കുകള്‍ കൊണ്ട് മൂടിയതായി ഐഐടി അറിയിച്ചു.

Related News