Loading ...

Home National

ഉത്തരാഖണ്ഡില്‍ രണ്ടംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്.
11 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുന്‍ മുഖ്യ​മന്ത്രി ഹരീഷ് റാവത്ത് രാംനഗറില്‍നിന്ന് മത്സരിക്കും.
നൈനിറ്റാള്‍ ജില്ലയിലെ രാംനഗര്‍ മണ്ഡലം ഗര്‍വാള്‍ ലോക്സഭ മണ്ഡലത്തിന് കീഴിലാണ്. ജനുവരി 28ന് ഹരീഷ് റാവത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള നേതാവാണ് ഹരീഷ് റാവത്ത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ലാന്‍സ്ഡൗണ്‍ മണ്ഡലത്തില്‍ അനുക്രിതി ഗുസൈന്‍ റാവത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുക. ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ഹരക് സിങ് റാവത്തിന്റെ മരുമകളാണ് അവര്‍. അതേസമയം ഹരക് സിങ് റാവത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആറു നിയമസഭ മണ്ഡലങ്ങളിലേക്ക് കൂടി ഇനി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ ​പ്രഖ്യാപിക്കാനുണ്ട്. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്. 70 മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് മത്സരം.

Related News