Loading ...

Home National

ഉത്തരേന്ത്യ കൊടും തണുപ്പിലേക്ക്; വരും ദിവസങ്ങളില്‍ താപനില മൂന്നിനും താഴെയെത്തുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ശൈത്യകാലം കടുക്കുന്നു. നിലവില്‍ തുടര്‍ച്ച യായി പത്തിന് താഴെ നില്‍ക്കുന്ന താപനില വരും ആഴ്ചയില്‍ മൂന്നിന് താഴെയെ ത്തുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയി ക്കുന്നത്.ഡല്‍ഹി മേഖലയിലാണ് തണുപ്പ് അസഹനീയമാകുന്നത്. രാത്രിയാകും മുന്നേ തീകായുന്ന ചെറുകൂട്ടങ്ങള്‍ ഡല്‍ഹി നിരത്തുകളില്‍ നിറയുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര മേഖലയില്‍ താപനില 4 നും 5നുമിടയിലേക്കാണ് താണിരിക്കുന്നത്.

ശൈത്യകാല കാറ്റ് കനത്തതോടെ രാജസ്ഥാനിലെ അതിര്‍ത്തി മേഖലയിലും മരുഭൂ പ്രദേശങ്ങളിലും ജനജീവിതം ദു:സ്സഹമാവുകയാണ്. ഗുജറാത്തിലും ഉത്തര്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലകളിലും കാറ്റും തണുപ്പും ശക്തമാ വുകയാണ്.

രാവിലെ താപനില പത്തില്‍ താഴെ എത്തുന്ന ദിവസത്തെയാണ് നിലവില്‍ തണുപ്പുള്ള ദിവസമായി കണക്കാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊടും തണുപ്പായി കണക്കാക്കുന്നത് താപനില 6.5നും താഴെ എത്തുമ്ബോഴാണ്. കനത്ത ശൈത്യമായി കണക്കാക്കുന്നതും മുന്നറിയിപ്പ് നല്‍കുന്നതും 4 ഡിഗ്രിയില്‍ താഴെ എത്തുമ്ബോഴാണെന്നും കാലവസ്താ വകുപ്പ് അറിയിച്ചു. അതിതീവ്ര ശൈത്യമായി കണക്കാക്കുന്നത് താപനില 2 ഡിഗ്രിയിലെത്തുമ്ബോഴാണെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.


Related News