Loading ...

Home Education

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം; ഓപ്​ഷന്‍ സമര്‍പ്പണം 29 വരെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍, ഡെ​ന്‍റ​ല്‍ കോ​ള​ജു​ക​ളി​ല്‍ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​പ്​​ഷ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.www.cee.kerala.gov.in എ​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഈ ​മാ​സം 29ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​​വ​രെ ഓ​പ്​​ഷ​നു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച മെ​ഡി​ക്ക​ല്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തും നീ​റ്റ് യു.​ജി 2021 മാ​ന​ദ​ണ്ഡ​പ്ര​കാ​രം എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​പ്​​ഷ​നു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ്​​ ല​ഭി​ക്കു​ന്ന​വ​ര്‍ അ​ലോ​ട്ട്മെ​ന്‍റ്​ മെ​മ്മോ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ തു​ക ഓ​ണ്‍​ലൈ​ന്‍ പേ​മെ​ന്‍റ്​ മു​ഖേ​ന​യോ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് മു​ഖേ​ന​യോ ഒ​ടു​ക്കി​യ​ശേ​ഷം ഫെ​ബ്രു​വ​രി മൂ​ന്ന്​ മു​ത​ല്‍ ഏ​ഴി​ന്​ വൈ​കീ​ട്ട്​ നാ​ലി​ന​കം കോ​ള​ജു​ക​ളി​ല്‍ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം.

ഇ​ഷ്ട കോ​ള​ജു​ക​ളി​ലേ​ക്ക്​ ഓ​പ്​​ഷ​ന്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍

എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ കോ​ള​ജു​ക​ളി​ലേ​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഓ​പ്ഷ​ന്‍ ന​ല്‍​ക​ണം. പു​തു​താ​യി കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത പ​ക്ഷം തു​ട​ര്‍​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ല്‍ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സി​ന് പു​തു​താ​യി ഓ​പ്ഷ​ന്‍ ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​ലോ​ട്ട്മെ​ന്‍റ്​ ല​ഭി​ച്ചി​ട്ടും നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യി​ല്ലെ​ങ്കി​ല്‍ റ​ദ്ദാ​കും. തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കി​ല്ല. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചാ​ല്‍ പ്ര​വേ​ശ​നം നേ​ടു​ക​യും പ​ഠ​നം തു​ട​രു​ക​യും ചെ​യ്യു​മെ​ന്നു​റ​പ്പു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കും കോ​ഴ്സു​ക​ളി​ലേ​ക്കും മാ​ത്രം ഓ​പ്ഷ​നു​ക​ള്‍ ന​ല്‍​കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ റാ​ങ്ക് ലി​സ്റ്റു​ക​ളി​ല്‍ ഫ​ലം ത​ട​ഞ്ഞു​വെ​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​നാ​യി ഓ​പ്ഷ​നു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. എ​ന്നാ​ല്‍, ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​മാ​സം 28ന് ​വൈ​കീ​ട്ട്​ മൂ​ന്നി​ന​കം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ അ​പ്​​ലോ​ഡ് ചെ​യ്യാ​ത്ത പ​ക്ഷം ഓ​പ്ഷ​നു​ക​ള്‍ അ​ലോ​ട്ട്മെ​ന്‍റി​നാ​യി പ​രി​ഗ​ണി​ക്കി​ല്ല.

സം​വ​ര​ണ ശ​ത​മാ​നം ഇ​ങ്ങ​നെ

സ്​​റ്റേ​റ്റ്​ മെ​റി​റ്റ്​- 50

മു​ന്നാ​ക്ക സം​വ​ര​ണം (ഇ.​ഡ​ബ്ല്യു.​എ​സ്)- 10

എ​സ്.​ഇ.​ബി.​സി- 30

(ഈ​ഴ​വ- 9, മു​സ്​​ലിം- 8, പി​ന്നാ​ക്ക ഹി​ന്ദു- 3, ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക- 3, ധീ​വ​ര, അ​വാ​ന്ത​ര വി​ഭാ​ഗ​ങ്ങ​ള്‍- 2, വി​ശ്വ​ക​ര്‍​മ, അ​വാ​ന്ത​ര വി​ഭാ​ഗ​ങ്ങ​ള്‍- 2, കു​ശ​വ, അ​നു​ബ​ന്ധ സ​മു​ദാ​യ​ങ്ങ​ള്‍- 1, പി​ന്നാ​ക്ക കൃ​സ്ത്യ​ന്‍- 1, കു​ടും​ബി- 1)

എ​സ്.​സി- 8

എ​സ്.​ടി- 2

പാ​ല​ക്കാ​ട്​ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​സ്.​സി- 70, എ​സ്.​ടി- 2, സ്​​റ്റേ​റ്റ്​ മെ​റി​റ്റ്-​ 13 എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും സീ​റ്റ്​ വി​ഹി​തം. കൊ​ല്ലം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 35 ശ​ത​മാ​നം സീ​റ്റു​ക​ള്‍ ഇ.​എ​സ്.​ഐ കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ന്‍​ഷു​ര്‍ ചെ​യ്ത അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കാ​യി​രി​ക്കും. ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ള്ള സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍/ ഡെ​ന്‍റ​ല്‍ കോ​ള​ജു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍/ ഡെ​ന്‍റ​ല്‍ കോ​ള​ജു​ക​ളി​ലെ എ​ന്‍.​​ആ​ര്‍.​ഐ സീ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ഘ​ട്ട​ത്തി​ല്‍ ഓ​പ്​​ഷ​ന്‍ സ​മ​ര്‍​പ്പി​ക്ക​ണം. സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 15 ശ​ത​മാ​നം സീ​റ്റു​ക​ളി​ലേ​ക്ക്​ ജ​ന​ന​സ്ഥ​ലം പ​രി​ഗ​ണി​ക്കാ​തെ സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ റാ​ങ്ക്​ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രാ​യ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഓ​പ്​​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.
മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളും സീ​റ്റും
ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍
തി​രു​വ​ന​ന്ത​പു​രം- 250
കൊ​ല്ലം- 110
ആ​ല​പ്പു​ഴ- 175
കോ​ട്ട​യം- 175
എ​റ​ണാ​കു​ളം -110
തൃ​ശൂ​ര്‍- 175
പാ​ല​ക്കാ​ട്​- 100
മ​ഞ്ചേ​രി- 110
കോ​ഴി​ക്കോ​ട്-​ 250
ക​ണ്ണൂ​ര്‍ പ​രി​യാ​രം- 100
സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍
അ​മ​ല, തൃ​ശൂ​ര്‍- 100
അ​സീ​സി​യ, കൊ​ല്ലം- 100
ബി​ലീ​വേ​ഴ്​​സ്​ ച​ര്‍​ച്ച്‌, തി​രു​വ​ല്ല- 100
എം.​ഇ.​എ​സ്, പെ​രി​ന്ത​ല്‍​മ​ണ്ണ- 150
ശ്രീ​ഗോ​കു​ലം, വെ​ഞ്ഞാ​റ​മൂ​ട്- 150​
ജൂ​ബി​ലി മി​ഷ​ന്‍, തൃ​ശൂ​ര്‍- 100
പി.​കെ ദാ​സ്, ഒ​റ്റ​പ്പാ​ലം- 150
മ​ല​ങ്ക​ര, കോ​ല​ഞ്ചേ​രി- 100
മ​ല​ബാ​ര്‍, കോ​ഴി​ക്കോ​ട്​- 150
പു​ഷ്പ​ഗി​രി, തി​രു​വ​ല്ല -100
ട്രാ​വ​ന്‍​കൂ​ര്‍, കൊ​ല്ലം- 150
കെ.​എം.​സി.​ടി ​കോ​ഴി​ക്കോ​ട്​- 150
ക​രു​ണ, പാ​ല​ക്കാ​ട്- 100​
ശ്രീ​നാ​രാ​യ​ണ, എ​റ​ണാ​കു​ളം- 100
കാ​ര​ക്കോ​ണം സി.​എ​സ്.​ഐ- 150
മൗ​ണ്ട്​ സി​യോ​ണ്‍ പ​ത്ത​നം​തി​ട്ട- 100
അ​ല്‍ അ​സ്​​ഹ​ര്‍ തൊ​ടു​പു​ഴ- 150
ഡോ. ​മൂ​പ്പ​ന്‍​സ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ വ​യ​നാ​ട്-​ 150
എ​സ്.​യു.​ടി, തി​രു​വ​ന​ന്ത​പു​രം- 100 ​ ഫീ​സ് ​
ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ -എം.​ബി.​ബി.​എ​സ്​ -27580 രൂ​പ
സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ 6,61,168 രൂ​പ മു​ത​ല്‍ 7,65,400 രൂ​പ വ​രെ. കോ​ള​ജ്​ തി​രി​ച്ചു​ള്ള ഫീ​സ്​ ഘ​ട​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
ഗ​വ. ഡെ​ന്‍റ​ല്‍ കോ​ള​ജ്, ബി.​ഡി.​എ​സ്​ -25380 രൂ​പ
സ്വ​കാ​ര്യ സ്വാ​ശ്ര​യ ഡെ​ന്‍റ​ല്‍ കോ​ള​ജു​ക​ള്‍ - 3,21,300 രൂ​പ

Related News