Loading ...

Home Education

പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് സിബിഎസ്‌ഇ;പ്രഖ്യാപന തിയതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല


ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ ആദ്യപാദ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കില്ലെന്ന് സിബിഎസ്‌ഇ അറിയിച്ചു.ഇന്ന് ഫലം പ്രസിദ്ധീകരിക്കില്ല. തീയതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു.അതേസമയം ഉടന്‍ തന്നെ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിച്ചേക്കുമെന്ന് സിബിഎസ്‌ഇ അധികൃതര്‍ സൂചിപ്പിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ ആഴ്ചയോ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

10, 12 ക്ലാസ്സുകളിലെ ആദ്യപാദ പരീക്ഷാഫലം ഇന്ന് ( ജനുവരി 24 ന്) വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 28 വരെയാണ് രാജ്യത്തിന് അകത്തും പുറത്തുമായി സിബിഎസ്‌ഇ പരീക്ഷകള്‍ നടത്തിയത്.


Related News