Loading ...

Home National

'നെറ്റ് വര്‍ക്കില്ലെങ്കില്‍, വോട്ടുമില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച്‌ അഞ്ച് ഒഡീഷ ഗ്രാമങ്ങള്‍

ജനാധിപത്യ രാജ്യത്ത് പൗരമാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവകാശങ്ങളിലൊന്നാണ് വോട്ട് ചെയ്യാനുള്ള അവകാശം. തങ്ങളുടെ ജനപ്രതിനിധികള്‍ ആരായിരിക്കണമെന്ന് തീരുമാനിക്കാനും മുന്‍ ഭരണത്തെക്കുറിച്ച്‌ പ്രതികരണം രേഖപ്പെടുത്താനും ഇതിലൂടെ പൗരമാര്‍ക്ക് അവസരം ലഭിക്കും.തങ്ങളുടെ ജനപ്രതിനിധികള്‍ ആരായിരിക്കണമെന്ന് തീരുമാനിക്കാനും മുന്‍ ഭരണത്തെക്കുറിച്ച്‌ പ്രതികരണം രേഖപ്പെടുത്താനും ഇതിലൂടെ പൗരമാര്‍ക്ക് അവസരം ലഭിക്കും. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി തെരഞ്ഞെടുപ്പ് മുഴുവനായും ബഹിഷ്കരിച്ച്‌ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തുക‍യാണ് ഒഡീഷ ദിയോഗര്‍ ജില്ലയിലെ ഗ്രാമങ്ങള്‍.

ജരഗോഗുവ, ഗന്ദം, പര്‍പോഷി, ദിമിരികുഡ, ജാര്‍മുണ്ട എന്നീ അഞ്ച് ഗ്രാമങ്ങളാണ് മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തതിന്‍റെ പേരില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ അഞ്ച് ഗ്രാമങ്ങളും നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മൊബൈല്‍ നെറ്റ്‍വര്‍ക്ക് ലഭിക്കുന്ന മറ്റ് സ്ഥലങ്ങളിലെത്തിയായിരുന്നു ഇവിടത്തെ വിദ്യാര്‍ഥികളുടെ പഠനം.ഗ്രാമവാസികള്‍ നേരിടുന്ന ​പ്രശ്നങ്ങളെക്കുറിച്ച്‌ അധികാരികളെ അറിയിച്ചിരുന്നുവെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ യോഗംചേര്‍ന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'നെറ്റ് വര്‍ക്കില്ലെങ്കില്‍, വോട്ടുമില്ല' എന്ന മുദ്രവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ ​പ​ങ്കെടുക്കരുതെന്ന അഭ്യര്‍ഥനയുമായി ഗ്രാമങ്ങള്‍ മുഴുവന്‍ വാഹന പ്രചാരണവും സംഘടിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കരുതെന്ന് ബ്ലോക്ക് അധികൃതര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇതുവരേക്കും ഗ്രാമവാസികള്‍ വഴങ്ങിയിട്ടില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related News