Loading ...

Home National

പ്രമുഖ കാര്‍ട്ടൂണിസ്റ്റ് നാരായണ്‍ ദേബ്നാഥ് അന്തരിച്ചു

കൊല്‍ക്കത്ത: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് നാരായണ്‍ ദേബ്നാഥ് അന്തരിച്ചു. 97 വയസായിരുന്നു. രാവിലെ 10.15ഒാടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, ശ്വാസകോശ രോഗങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹന്ത ഭോന്ത, നോന്തെ ഫോന്തെ, ബാതുല്‍ ദ് ഗ്രേറ്റ് തുടങ്ങി ജനപ്രിയവും അനശ്വരവുമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് നാരായണ്‍ ദേബ്നാഥ് ജന്മം നല്‍കി. ഈ കഥാപാത്രങ്ങള്‍ ദശകങ്ങളായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ രസിപ്പിച്ചു.ബാല്യവും വിദ്യാഭ്യാസവും ഹൗറയിലെ ഷിബ്പൂരില്‍ ചെലവഴിച്ച നാരായണ്‍, പരസ്യ കമ്ബനിയില്‍ ഫ്രീലാന്‍സ് ആയാണ് കാര്‍ട്ടൂണിസ്റ്റ് ജോലി ആരംഭിച്ചത്. 1962ല്‍ 'സുക്താറ' എന്ന കുട്ടികളുടെ മാസികയില്‍ തന്‍റെ ആദ്യ കോമിക് പരമ്ബര 'ഹന്ത ഭോന്ത' ആരംഭിച്ചു.

തുടര്‍ന്ന് നോന്തെ ഫോന്തെ, ബാതുല്‍ ദ് ഗ്രേറ്റ് എന്നിവ പിറന്നു. 53 വര്‍ഷം തുടര്‍ച്ചയായി കാര്‍ട്ടൂണ്‍ കഥാപാത്രം (ഹന്ത ഭോന്ത) വരച്ച വ്യക്തിഗത കാര്‍ട്ടൂണിസ്റ്റ് എന്ന റെക്കോര്‍ഡിന് നാരായണ്‍ ദേബ്നാഥ് അര്‍ഹനായി.2013ല്‍ പത്മഭൂഷണും സാഹിത്യ അക്കാദമി അവാര്‍ഡും 2021ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. ഡീലിറ്റ് ബിരുദം നല്‍കി രാജ്യത്ത് ആദരിക്കപ്പെട്ട ഏക കാര്‍ട്ടൂണിസ്റ്റ് ആണ് അദ്ദേഹം.നാരായണ്‍ ദേബ്നാഥ് നിര്യാണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി.


Related News