Loading ...

Home National

ഇന്ന് ലെനിന്‍ പ്രതിമ; നാളെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമ -ബി.ജെ.പി നേതാവ്

ചെന്നൈ: ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് എച്ച്‌. രാജ രംഗത്ത്. ലെനിന്‍ പ്രതിമകള്‍ തകര്‍ത്ത പോലെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമകളെ തകര്‍ക്കാന്‍ ഫേസ്ബുക്കിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. പെരിയാര്‍ ജാതീയ ഭ്രാന്തനായിരുന്നെന്നും അദ്ദേഹം കുറിച്ചു.ലെനിന്‍ ആരായിരുന്നെന്നും ഇന്ത്യയുമായി എന്തായിരുന്നു ബന്ധമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി കൂടിയായ രാജ ചോദിച്ചു. സംഭവം വിവാദമായതോടെ പോസ്റ്റ് രാജ പിന്‍വലിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ബി.ജെ.പി നേതാവിന്‍െറ ആഹാന്വം വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്‍റെ ഫേസ്ബുക്ക് പേജ് പലരും ചേര്‍ന്നാണ് നിയന്ത്രിക്കുന്നതെന്ന് രാജ പ്രതികരിച്ചു.ലെനിന്‍ ആരാണ്? ഇന്ത്യയുമായുള്ള ബന്ധം എന്താണ്? ഇന്ത്യയിലേ കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം എന്താണ്?
ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ന്നു. ഇന്ന് ലെനിന്‍ പ്രതിമയാണെങ്കില്‍ തമിഴ്നാട്ടിലെ ഇ.വി.ആര്‍. രാമസ്വാമി പ്രതിമയാകും നാളെ

ബി.ജെ.പിയുടെ യുവജനവിഭാഗം വൈസ് പ്രസിഡന്റ് എസ്.ജി. സൂര്യയുടെ സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്നാട്ടിലെ ഇവി രാമസാമി പ്രതിമകളുടെ വീഴ്ചക്കായി കാത്തിരിക്കുക -എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകും രാജയുടെ പ്രസ്താവനക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ കനത്ത വിമര്‍ശമാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്.
ഈറോഡ് വെങ്കട്ട രാമസ്വാമി എന്ന പെരിയാര്‍ തമിഴ്നാടിന്‍റെ ചരിത്രത്തിലെ മഹത്തായ വ്യക്തിത്വമായിരുന്നു. ദ്രാവിഡര്‍ കഴകം അദ്ദേഹം രൂപം നല്‍കിയതാണ്. പെരിയാറിന്‍െറ പ്രതിമ സ്പര്‍ശിക്കാന്‍ ഒരുത്തനും വരില്ലെന്നും തുടര്‍ച്ചയായ വിവാദ പ്രസ്താവന നടത്തുന്ന രാജയെ ഗുണ്ടാ ആക്‌ട് ചുമത്തി അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Related News